Posts

Showing posts from August, 2020

ഓണാഘോഷം

Image
 ചിങ്ങപ്പുലരി പിറന്നെങ്കിലും എല്ലാരോടൊപ്പം ഒന്നിച്ച് ഓണത്തെ വരവേൽക്കാൻ കഴിയാത്തതിൽ സങ്കടം ഏറെയായിരുന്നു. എന്നാലും ഓണാശംസകൾ നേരാനും, അദ്ധ്യാപകരുടെ ആശംസകൾ വാങ്ങുവാനും ഒക്കെ ഗൂഗിൾ മീറ്റ്‌ അവസരമൊരുക്കി. പരിമിതികളെ അതിജീവിച്ചുകൊണ്ടു  മാവേലി തമ്പുരാനും,ഓണപ്പാട്ടും,  മലയാളി മങ്കയും ,അത്തപൂഇടലും ,എല്ലാം നല്ല ഭംഗിയായി നടന്നു. ഒന്നിച്ചിരുന്നു ഓണസദ്യ കഴിക്കാൻ കഴിയാത്തതിൽ ഈ വർഷത്തോട് പരിഭവം ഉണ്ടെങ്കിലും  ഓണ്ലൈൻ ആഘോഷം മനസിൽ മറക്കാത്ത ഒരു ഓണക്കാലം സമ്മാനിച്ചതിൽ ഏറെ സന്തോഷിക്കുന്നു.മാസ്കും, സാനിട്ടായ്‌സറും ഇടം പിടിച്ച ഒരു ഓണക്കാലമായിരുന്നു. പ്രകൃതിയോട് ഇണങ്ങി നില്കുന്ന ഓണക്കാലം.

സ്വാതന്ത്ര്യദിനാഘോഷം

Image
 74-മത് സ്വാതന്ത്ര്യദിനം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വളരെ  നന്നായി നടക്കുകയുണ്ടായി.പ്രിൻസിപ്പൽ റോയ് സാർ പതാക ഉയർത്തിയും ,സന്ദേശം നൽകിയും തുടക്കം കുറിക്കുകയുണ്ടായി.സ്വാതന്ത്ര്യദിനത്തിൽ സന്ദേശം നൽകാൻ എത്തിയത് കോളേജിലെതന്നെ പൂർവ്വവിദ്യാർത്ഥിയും സെന്റ് മേരീസ് ഹൈസ്കൂൾ ,പത്തനംതിട്ട ,മലയാളം അധ്യാപകനും,NCERT യുടെ art integrated learning സംസ്ഥാന master trainer ,മലയാളമനോരമയുടെ 'പഠിപ്പുര 'യിൽ  എഴുതുന്ന വ്യക്തി കൂടി ആയ "ബിനു കെ സാം" സാർ ആയിരുന്നു.സമകാലികസമൂഹത്തെ കൂട്ടിയിണക്കി കാവ്യ വരികളുടെ അകമ്പടിയോടെ നല്ലൊരു സന്ദേശം സർ നൽകി.ശേഷം സൈക്കോളജി അധ്യാപകനായ ദീപു സാറിന്റെ സന്ദേശം കൂടി ആയപ്പോൾ പരിപാടി കൂടുതൽ അനശ്വരം ആയിത്തീർന്നു. ശേഷം ഓരോ ഡിപ്പാർട്ടമെന്റ്ൽ  നിന്നും ഓരോത്തർക്കു പങ്കെടുക്കുവാൻ പറ്റുന്നതരത്തിൽ മത്സരപരിപാടികൾ ഉണ്ടായിരുന്നു.ദേശാഭക്തിഗാനം, പ്രസംഗമത്സരം, ഫാൻസി ഡ്രസ്സ്,ഉപന്യാസ മത്സരം,ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം, എന്നീ ഇനങ്ങൾ ആയിരുന്നു.എനിക്ക്‌ "ആധുനിക ഇന്ത്യയും:അതിജീവനവും, എന്ന വിഷയത്തിൽ പ്രസംഗ മത്സരത്തിൽ പങ്കുചേർന്നു. ആഘോഷ പരിപാടിയെ മികവുറ്റതാക്കിയത് ഫാൻസിഡ്രസ് മത...

വെബിനാർ

Image
 മമതയും ,മലയാള അധ്യാപകപരിശീലകരുടെ കൂട്ടായ്മയും ചേർന്ന്‌ സംഘടിപ്പിച്ച വെബിനാറിന്റെ പ്രഭാഷണവിഷയം -ദൃശ്യപാഠങ്ങൾ: ആവിഷ്കാരവും അനുഭവവും  എന്നതായിരുന്നു.പ്രഭാഷകയായി എത്തിയത് ഗവണ്മെന്റ് മോഡൽ ഹയര്സെക്കന്ഡറി സ്‌കൂൾ, തൃശൂർ അധ്യാപികയും വിക്ടേഴ്‌സ് ചാനൽ അവതാരകയും ആയ  മഞ്ജു .സി ടീച്ചർ ആയിരുന്നു.വളരെ പ്രയോഗജനപ്രദമായ വാക്കുകൾ ആയിരുന്നു.നിലവിലെ സാഹചര്യത്തിലെ അദ്ധ്യാപന പ്രക്രിയയുടെ അനുഭവങ്ങൾ വളരെ വിശദമായി പങ്കുവക്കുകയുണ്ടായി. സാങ്കേതികവിദ്യ എപ്രകാരം ഉപയോഗിക്കണമെന്നും ,മുന്നിൽ കുട്ടികൾ ഉണ്ടെന്ന ധാരണയിൽ പടിപ്പിക്കണമെന്നും,കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കത്തക്ക വിധം ക്ലാസ് നയിക്കേണ്ടതിന്റെ അനുഭവവും , ആവശ്യകതയും പറയുകയുണ്ടായി.ഓണ്ലൈൻ ക്ലാസ് നയിക്കേണ്ട ഇന്നത്തെ സാഹചര്യത്തിൽ  അധ്യാപകവിദ്യാർത്ഥികളെന്ന നിലയിൽ ഒരു പ്രചോദനവും ആത്മധൈര്യവും നൽകുന്ന ഒന്നായിരുന്നു.

Youtube channel - inaguration

Image
കോളേജിന്റെ പേരിലുള്ള യൂട്യൂബ് ചാനൽ ഉദഘാടനം ഇന്ന് രാവിലെ 10 മണിക്ക് നടക്കുകയുണ്ടായി.അധ്യാപകരും ,2018_2020,2019_2021 വർഷ അധ്യാപക വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തിരുന്നു.യൂട്യൂബ് ചാനൽ എന്ന ആശയത്തെ കൊണ്ടുവരുകയും അതിന് നേതൃത്വം നൽകിയത് റിജു സർ ആയിരുന്നു.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച പരിപാടി ജെബിന്റെ സ്വാഗതപ്രസംഗവും ,റോയ് സർ ന്റെ അധ്യക്ഷപ്രസംഗവും 2018_2020 വർഷ കോളേജ് ടോപ്പർ ആയ പാർവ്വതി ആർ.എം. ലോഗോ പ്രകാശനം ചെയ്‌തും ഹരി സർ ന്റെ ആശംസപ്രസംഗവും പരിപാടി ഔപചാരികത കൈവരുത്തി.കൂടാതെ സുജിത് മാറനാട്‌ ന്റെ മിമിക്രിയും, ലാവണ്യ _ഗൗതമി യുടെ ഡാൻസും,ശ്രീകൃഷ്ണൻ-അധീഷ് എന്ന കൊച്ചുകലാകാരന്മ്മാരുടെ തബല അവതരണവും പരിപാടിയെ ഗംഭീരം ആക്കിത്തീർത്തു. മുൻവർഷത്തെ അധ്യാപകവിദ്യാർത്ഥികളായ ബിജിൻ,പ്രമീള എന്നിവരുടെ ആശംസപ്രസംഗവും ഉണ്ടായിരുന്നു.ശേഷം ഞങ്ങൾ പരിസ്‌ഥിതി ദിനത്തിൽ തയാറാക്കിയ വീഡിയോയുടെ അനുഭവങ്ങൾ പങ്കുവക്കാനും ഉള്ള അവസരങ്ങൾ ഉണ്ടായിരുന്നു.കൃതജ്ഞത അർപ്പിച്ചത് മലയാളം വിഭാഗം അധ്യാപകവിദ്യാർഥ് അഖിൽ ആയിരിന്നു.തീർത്തും കോളേജ് അന്തരീക്ഷത്തിന്റെ   പ്രതീതിയിൽ  ഗൂഗിൾ മീറ്റ് പ്ലാറ്ഫോമിൽ പരിപാടികൾ വിജയകരമായി പൂർത്തീകരി...

വെബിനാർ

Image
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മലയാളം ടീച്ചർ ട്രെയിനി അസോസിയേഷനും (മമത),മ-മലയാളം അധ്യാപക പരിശീലകരുടെ കൂട്ടായ്മയും ചേർന്നു അധ്യാപനാനുഭ വെബിനാർ സം ഘടിപിച്ചു."കഥയിൽ നിന്ന് തിരക്കഥയിലേക്കു " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നിർവ്വഹിച്ചത് കവി, ഗാനരചയിതാവ് ,സിനിമാനിരൂപകൻ ,അധ്യാപകനുമായ ഡോ.ജിനേഷ് കുമാർ എരമം സർ ആയിരുന്നു. കഥയിൽ നിന്നു തിരക്കഥയിലേക്ക് മാറ്റപ്പെടുമ്പോൾ പ്രധാനമായും വർത്തമാനകാലത്തിൽ എഴുതാണമെന്നും, സീനുകൾ എടുത്തുപറയണമെന്നും ,സര്ഗാത്മകയ്ക്കു പ്രധാന്യം നല്കേണ്ടതില്ലെന്നും എടുത്തു പറയുകയുണ്ടായി. നമ്മൾ ശ്രദ്ധിക്കാതെ പോയ തിരക്കഥാ രചനയുടെ നല്ലവശങ്ങൾ വളരെ വ്യക്തമായി സർ പറഞ്ഞു തന്നു. തിരക്കഥാ രചനയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൃത്യമായ ഉത്തരം പറഞ്ഞുതന്നു.വളരെ ലളിതമായ പ്രഭാഷണ ശൈലിയിൽ മികച്ച ക്ലാസ് ആയിരുന്നു സർ നിര്വ്വഹിച്ചത്. അധ്യാപ വിദ്യാർത്ഥികളായ ഞങ്ങൾക് ഏറെ ഫലപ്രദമായ  ക്ലാസ് ആയിരുന്നു.