Posts

Showing posts from March, 2020

Workshop on life skills

Image
എം.ജി.കോളേജിലെ സുവോളജി വിഭാഗം അധ്യാപകനായ ഡോ.സുരേഷ് കുറുപ്പ് സർ ആയിരുന്നു "ലൈഫ് സ്കിൽ " നെ പറ്റി ക്ലാസ് നയിച്ചത്.എന്താണ് ലൈഫ് സ്കിൽ, അധ്യാപക വിദ്യാർത്ഥികൾ ലൈഫ്‌സ്‌കിൽ അറിഞ്ഞിരിക്കേണ്ടതിന്റെ അവിശ്യകതയെപ്പറ്റിയും പറഞ്ഞുതന്നു.'WHO ' അഗീകരിച്ചിരിക്കുന്ന -self awarness,problem solving,critical thinking ,creative thinking, എന്നിവയെ പറ്റി വിശദമായി പറഞ്ഞുതന്നു.രണ്ടാമത്തെ വിഭാഗത്തിൽ സ്‌കിൽസ് ഓരോത്തരും എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നു കണ്ടെത്തുന്നതിനുള്ള ഒരു പ്രായോഗിക വിഭാഗം ആയിരുന്നു.ഓരോരുത്തരുടെയും strength_weakness ,ഒരു വിഷയത്തെ പറ്റി കവിത രചിക്കൽ, ഒരു വീഡിയോ കണ്ടതിനെ ആസ്പദമാക്കി വിലയിരുത്തൽ രേഖപ്പെടുത്തൽ എന്നിങ്ങനെയായിരുന്നു.ശേഷം രണ്ടുപേർ വീതം ഉള്ള ഗ്രുപ്പ് ആക്കുകയും പരസ്പരം അവരവരുടെതായ പ്രശ്നങ്ങൾ പങ്കുവെക്കുകയും ചെയ്തു. പിന്നീട്  വീണ്ടും ഗ്രുപ്പ്കളാക്കി ഓരോത്തരുടെയും strength,weakness,creativity എന്നി വിലയിരുത്തലുകൾ അവതരിപ്പിക്കുകയുണ്ടായി. ലൈഫ് സ്‌കിൽസ് നെ പറ്റി ഒരു അവബോധംജനിപ്പിക്കുന്ന വളരെ മികച്ച ക്ലാസ് ആയിരുന്നു.  

Workshop on theater arts

Image
കേരള യൂണിവേഴ്സിറ്റി തീയറ്റർ വിഭാഗം അധ്യാപകനായ സതീഷ് .സി.നായർ സർ 'തീയറ്റർ ആർട്‌സുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു.9.30 ന് ആരംഭിച്ച ക്ലാസ് രണ്ടു വിഭാഗം ആയിട്ടായിരുന്നു ക്രമീകരിച്ചത്.ആദ്യത്തെ വിഭാഗത്തിൽ നാടക കലയെപ്പറ്റി വളരെ വിശദമായി അവതരിപ്പിച്ചു."എല്ലാ കലകളുടെയും മാതാവാണ് നാടകം. നാടകത്തെപ്പറ്റി പരാമർശിക്കുന്ന രണ്ടു ഗ്രന്ഥങ്ങൾ _ പോയറ്റിക്സ്(അരിസ്റ്റോട്ടിൽ), നാട്യശാ സ്ത്രം(ഭരതമുനി). "ഒരു പൂർണ്ണ ക്രിയയുടെ അനുകരണം" ആണ് നാടകം എന്ന അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തെയും എടുത്തു പറഞ്ഞിരുന്നു.അരീന മുതലായ നാടകവേദിയെ പറ്റിയും,വിവിധ നാടകങ്ങളെപറ്റിയും പരാമര്ശിക്കുകയുണ്ടായി.വിവിധ നാടകങ്ങൾ പ്രധാനമായും _പ്രൊഫഷണൽ നാടകം(കലയും സാമ്പത്തികവും ലക്ഷ്യമാക്കിയുള്ളവ) ,അമച്വർ നാടകം(കലയോടുള്ള  താല്പരിയം ലക്ഷ്യമാക്കിയത്),തനതു നാടകം (നാടോടി ക്ലാസിക്കലകളുടെ മിശ്രണം),സംഗീത നാടകം(സംഗീതത്തിനു പ്രാധാന്യം),ദരിദ്ര നാടകം,പരിസ്ഥിതി നാടകം എന്നിങ്ങനെ.നാടകത്തിൽ നടന്റെ പ്രധാന്യത്തെപ്പറ്റിയും ,ശബ്ദത്തിന്റെ പ്രാധാന്യത്തെ പറ്റിയും പറയുകയുണ്ടായി.നാടകത്തിനു സ്ക്രിപ്റ്റ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും വിശദമാക...