വെബിനാർ

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മലയാളം ടീച്ചർ ട്രെയിനി അസോസിയേഷനും (മമത),മ-മലയാളം അധ്യാപക പരിശീലകരുടെ കൂട്ടായ്മയും ചേർന്നു അധ്യാപനാനുഭ വെബിനാർ സം ഘടിപിച്ചു."കഥയിൽ നിന്ന് തിരക്കഥയിലേക്കു " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നിർവ്വഹിച്ചത് കവി, ഗാനരചയിതാവ് ,സിനിമാനിരൂപകൻ ,അധ്യാപകനുമായ ഡോ.ജിനേഷ് കുമാർ എരമം സർ ആയിരുന്നു. കഥയിൽ നിന്നു തിരക്കഥയിലേക്ക് മാറ്റപ്പെടുമ്പോൾ പ്രധാനമായും വർത്തമാനകാലത്തിൽ എഴുതാണമെന്നും, സീനുകൾ എടുത്തുപറയണമെന്നും ,സര്ഗാത്മകയ്ക്കു പ്രധാന്യം നല്കേണ്ടതില്ലെന്നും എടുത്തു പറയുകയുണ്ടായി. നമ്മൾ ശ്രദ്ധിക്കാതെ പോയ തിരക്കഥാ രചനയുടെ നല്ലവശങ്ങൾ വളരെ വ്യക്തമായി സർ പറഞ്ഞു തന്നു. തിരക്കഥാ രചനയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൃത്യമായ ഉത്തരം പറഞ്ഞുതന്നു.വളരെ ലളിതമായ പ്രഭാഷണ ശൈലിയിൽ മികച്ച ക്ലാസ് ആയിരുന്നു സർ നിര്വ്വഹിച്ചത്. അധ്യാപ വിദ്യാർത്ഥികളായ ഞങ്ങൾക് ഏറെ ഫലപ്രദമായ 
ക്ലാസ് ആയിരുന്നു.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration