വെബിനാർ
മമതയും ,മലയാള അധ്യാപകപരിശീലകരുടെ കൂട്ടായ്മയും ചേർന്ന് സംഘടിപ്പിച്ച വെബിനാറിന്റെ പ്രഭാഷണവിഷയം -ദൃശ്യപാഠങ്ങൾ: ആവിഷ്കാരവും അനുഭവവും എന്നതായിരുന്നു.പ്രഭാഷകയായി എത്തിയത് ഗവണ്മെന്റ് മോഡൽ ഹയര്സെക്കന്ഡറി സ്‌കൂൾ, തൃശൂർ അധ്യാപികയും വിക്ടേഴ്‌സ് ചാനൽ അവതാരകയും ആയ മഞ്ജു .സി ടീച്ചർ ആയിരുന്നു.വളരെ പ്രയോഗജനപ്രദമായ വാക്കുകൾ ആയിരുന്നു.നിലവിലെ സാഹചര്യത്തിലെ അദ്ധ്യാപന പ്രക്രിയയുടെ അനുഭവങ്ങൾ വളരെ വിശദമായി പങ്കുവക്കുകയുണ്ടായി. സാങ്കേതികവിദ്യ എപ്രകാരം ഉപയോഗിക്കണമെന്നും ,മുന്നിൽ കുട്ടികൾ ഉണ്ടെന്ന ധാരണയിൽ പടിപ്പിക്കണമെന്നും,കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കത്തക്ക വിധം ക്ലാസ് നയിക്കേണ്ടതിന്റെ അനുഭവവും , ആവശ്യകതയും പറയുകയുണ്ടായി.ഓണ്ലൈൻ ക്ലാസ് നയിക്കേണ്ട ഇന്നത്തെ സാഹചര്യത്തിൽ അധ്യാപകവിദ്യാർത്ഥികളെന്ന നിലയിൽ ഒരു പ്രചോദനവും ആത്മധൈര്യവും നൽകുന്ന ഒന്നായിരുന്നു.


Comments
Post a Comment