സ്വാതന്ത്ര്യദിനാഘോഷം
74-മത് സ്വാതന്ത്ര്യദിനം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വളരെ നന്നായി നടക്കുകയുണ്ടായി.പ്രിൻസിപ്പൽ റോയ് സാർ പതാക ഉയർത്തിയും ,സന്ദേശം നൽകിയും തുടക്കം കുറിക്കുകയുണ്ടായി.സ്വാതന്ത്ര്യദിനത്തിൽ സന്ദേശം നൽകാൻ എത്തിയത് കോളേജിലെതന്നെ പൂർവ്വവിദ്യാർത്ഥിയും സെന്റ് മേരീസ് ഹൈസ്കൂൾ ,പത്തനംതിട്ട ,മലയാളം അധ്യാപകനും,NCERT യുടെ art integrated learning സംസ്ഥാന master trainer ,മലയാളമനോരമയുടെ 'പഠിപ്പുര 'യിൽ എഴുതുന്ന വ്യക്തി കൂടി ആയ "ബിനു കെ സാം" സാർ ആയിരുന്നു.സമകാലികസമൂഹത്തെ കൂട്ടിയിണക്കി കാവ്യ വരികളുടെ അകമ്പടിയോടെ നല്ലൊരു സന്ദേശം സർ നൽകി.ശേഷം സൈക്കോളജി അധ്യാപകനായ ദീപു സാറിന്റെ സന്ദേശം കൂടി ആയപ്പോൾ പരിപാടി കൂടുതൽ അനശ്വരം ആയിത്തീർന്നു. ശേഷം ഓരോ ഡിപ്പാർട്ടമെന്റ്ൽ നിന്നും ഓരോത്തർക്കു പങ്കെടുക്കുവാൻ പറ്റുന്നതരത്തിൽ മത്സരപരിപാടികൾ ഉണ്ടായിരുന്നു.ദേശാഭക്തിഗാനം, പ്രസംഗമത്സരം, ഫാൻസി ഡ്രസ്സ്,ഉപന്യാസ മത്സരം,ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണം, എന്നീ ഇനങ്ങൾ ആയിരുന്നു.എനിക്ക് "ആധുനിക ഇന്ത്യയും:അതിജീവനവും, എന്ന വിഷയത്തിൽ പ്രസംഗ മത്സരത്തിൽ പങ്കുചേർന്നു. ആഘോഷ പരിപാടിയെ മികവുറ്റതാക്കിയത് ഫാൻസിഡ്രസ് മത്സരം ആയിരുന്നു. ഭഗത് സിങ്,കപ്റ്റൻ ലക്ഷ്മി,ഭാരതാംബ എന്നിങ്ങനെ വ്യത്യസ്‌ത വേഷങ്ങൾ കൂട്ടുകാര് അണിഞ്ഞു.നിലവിലെ സഹചര്യത്തെ അതിജീവിച്ചു ഒരു സ്വാതന്ത്ര്യദിനത്തെ കൂടി ആഘോഷിക്കുകയുണ്ടായി.



Comments
Post a Comment