Youtube channel - inaguration

കോളേജിന്റെ പേരിലുള്ള യൂട്യൂബ് ചാനൽ ഉദഘാടനം ഇന്ന് രാവിലെ 10 മണിക്ക് നടക്കുകയുണ്ടായി.അധ്യാപകരും ,2018_2020,2019_2021 വർഷ അധ്യാപക വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തിരുന്നു.യൂട്യൂബ് ചാനൽ എന്ന ആശയത്തെ കൊണ്ടുവരുകയും അതിന് നേതൃത്വം നൽകിയത് റിജു സർ ആയിരുന്നു.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച പരിപാടി ജെബിന്റെ സ്വാഗതപ്രസംഗവും ,റോയ് സർ ന്റെ അധ്യക്ഷപ്രസംഗവും 2018_2020 വർഷ കോളേജ് ടോപ്പർ ആയ പാർവ്വതി ആർ.എം. ലോഗോ പ്രകാശനം ചെയ്‌തും ഹരി സർ ന്റെ ആശംസപ്രസംഗവും പരിപാടി ഔപചാരികത കൈവരുത്തി.കൂടാതെ സുജിത് മാറനാട്‌ ന്റെ മിമിക്രിയും, ലാവണ്യ _ഗൗതമി യുടെ ഡാൻസും,ശ്രീകൃഷ്ണൻ-അധീഷ് എന്ന കൊച്ചുകലാകാരന്മ്മാരുടെ തബല അവതരണവും പരിപാടിയെ ഗംഭീരം ആക്കിത്തീർത്തു. മുൻവർഷത്തെ അധ്യാപകവിദ്യാർത്ഥികളായ ബിജിൻ,പ്രമീള എന്നിവരുടെ ആശംസപ്രസംഗവും ഉണ്ടായിരുന്നു.ശേഷം ഞങ്ങൾ പരിസ്‌ഥിതി ദിനത്തിൽ തയാറാക്കിയ വീഡിയോയുടെ അനുഭവങ്ങൾ പങ്കുവക്കാനും ഉള്ള അവസരങ്ങൾ ഉണ്ടായിരുന്നു.കൃതജ്ഞത അർപ്പിച്ചത് മലയാളം വിഭാഗം അധ്യാപകവിദ്യാർഥ് അഖിൽ ആയിരിന്നു.തീർത്തും കോളേജ് അന്തരീക്ഷത്തിന്റെ   പ്രതീതിയിൽ  ഗൂഗിൾ മീറ്റ് പ്ലാറ്ഫോമിൽ പരിപാടികൾ വിജയകരമായി പൂർത്തീകരിച്ചു.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration