Posts

Showing posts from October, 2020

Yukta -artists without borders

Image
സായാഹ്നത്തിന്‌ സംഗീത ലഹരിപകർന്നു നൽകാൻ ശ്രീ.കാവാലം ശ്രീകുമാർ സർ ന് കഴിഞ്ഞു.വിവിധ മേഖലകളിൽ നിന്നു വന്ന വ്യക്തികൾക്ക് അവരുടെ ചോദ്യങ്ങൾക്ക് സംഗീതത്തിന്റെ ഭാഷയിൽ അദ്ദേഹം മറുപടി നൽകി.വളരെ വ്യത്യസ്തമായ ഒരു അനുഭവങ്ങളിൽ ഒന്നായ ഈ പരിപാടി വ്യത്യസ്തമായ അനുഭൂതിയാണ് പകർന്നു നൽകിയത്.

ഓണ്ലൈൻ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഞാനും

Image
 നവരംഗ് 2020  online youthfestival ന്റ  ഭാഗമാകാൻ എനിക്ക് കഴിഞ്ഞു. കവിത രചനാ മൽസരത്തിലാണ് പങ്കെടുത്തത്.

Econtent

Image

Webinar on research methodology

Image
റിസേർച്ച് മെത്തോഡോളജി എന്ന വിഷയത്തിൽ ത്രിദിന ക്ലാസ് പന്തളം എൻ സ് സ് കോളേജിലെ എം.എഡ് വിഭാഗം അധ്യാപിക ഡോ.ലക്ഷ്മി ടീച്ചർ നയിച്ചു.എന്താണ് റീസേർച്ച് ,മൈനർ റിസെർച്ച് പ്രോജക്ട് , കേസ്സ് സ്റ്റഡി ,ആക്ഷൻ റീസെർച്ച് എന്നിവയുടെ സ്റ്റെപ്പുകളും , ഓരോ റീസേർച്ചും  ഉദാഹരണസഹിതം വ്യക്തമാക്കി.വളരെ നല്ല ക്ലാസ് ആയിരുന്നു.ഒരു പ്രോജക്ട് ചെയ്യേണ്ടത് എപ്രകാരം ആണെന്ന് മനസിലാകുന്ന തരത്തിൽ ഫലപ്രദമായ ക്ലാസ് ആയിരുന്നു.

ഗാന്ധിജയന്തിദിനത്തിൽ

Image
 ലാളിത്യത്തിൽ ഏറെ ശ്രദ്ധപുലർത്തിയിരുന്ന  ഗാന്ധിജിയുടെ ജന്മദിനം ആയിരുന്ന ഇന്ന് പതിവുപോലെ ഞങ്ങളുടെ അധ്യാപകർ ഗാന്ധി സന്ദേശം പകർന്നുനല്കി.ഗാന്ധി സന്ദേശം ഓരോത്തരിലും സ്വാധീനിക്കുവാനും , ഹിംസയും അക്രമവും കൂടിവരുന്ന ഈ കാലഘട്ടത്തിൽ വരുന്നതലമുറകൾക്കു ഗാന്ധിയൻ  ആദർശങ്ങൾ പകർന്നു നൽകുവാനും പ്രാപ്തരാക്കുവാനും ഇന്ന് അഥിതി ആയി എത്തിയ സദാനന്ദപുരം Hss കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകനും nss  പ്രോഗ്രാം ഓഫീസർ കൂടിയായ ഗോപാലകൃഷ്‌ണൻ സർ ന്റെ വാക്കുകൾക്കു കഴിഞ്ഞു. "വീടാണ് വിദ്യാലയം , മാതാപിതാക്കൾ ആണ് ഗുരുക്കൾ " എന്നു പറഞ്ഞു പഠിപ്പിച്ച മഹാ ത്മാവായ ഗാന്ധിജിയാണ് ഏറ്റവും നല്ല ഗുരുനാഥൻ എന്നും വ്യക്തമാക്കി. ശേഷം ഓരോ ഡിപ്പാർട്ട്‌മെന്റ്ൽ നിന്നും ഗാന്ധിജിയുടെ ജീവിതം ആധാരമാക്കി ഡോകുമെന്ററി പ്രദർശനവും ,കവിത ,ക്വിസ് ,പ്രസംഗം എന്നി മത്സരയിനങ്ങളും ഉണ്ടായിരുന്നു. പരിപാടിയുടെ   ഇടക്ക് ചോദ്യങ്ങളും  അതിനു ഉത്തരം നൽകുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും  നല്കിയിരുന്നു.  പരിമിതികൾകിടയിലും നല്ലദിനം ആചരിക്കുവാൻ കഴിഞ്ഞു.