Community living camp (day 2

 17/2/2021 ക്യാമ്പിന്റെ രണ്ടാം ദിനവും വളരെ മികച്ചതാക്കുവാൻ കഴിഞ്ഞിരുന്നു.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച ക്യാമ്പിന്റെ തുടക്കം ട്രെശർ ഹന്റിലൂടെ ആയിരുന്നു.അതിന്റെ ഭാഗമായി കുറെ ടാസ്കുകളും പൂർത്തിയാക്കി.ശേഷം dr.സ് ആനന്ദ്‌ സർ ന്റെ explore the mind എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.അധ്യാപകർ കുട്ടികളുടെ മനസിനെ എപ്രകാരം അറിയണം ,കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകർ ആകണം എന്നോക്കെ ധാരാളം കഥകളെ ആസ്പദമാക്കി പറഞ്ഞുതന്നു. നല്ല ക്ലാസ് ആയിരുന്നു. ഉച്ചക്ക് ആഹാരം കഴിച്ചതിനു ശേഷം കൾച്ചറൽ പ്രോഗ്രാം ന്റെ പ്രാക്ടീസ് ആയിരുന്നു. പ്രാക്ടീസ് വിപുലമാക്കാൻ ഒന്നും കഴിഞ്ഞിരുന്നില്ലെങ്കിലും സ്റ്റേജിൽ നന്നായി എല്ലാ കൂട്ടുകാരുടെയും പിന്തുണയോടെ അവതരിപ്പിക്കാൻ കഴിഞ്ഞു.കൂട്ടായ്മയും ,സ്നേഹവും, സഹകരണവും ഒക്കെ കോർത്തിണക്കി രണ്ടാം ദിനവും കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചു.

Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration