ഇന്ന് രാവിലെ 9.30 ന് ആയിരുന്നു ന്റെ ക്ലാസ്സ്. കൃത്യ സമയത്തു തന്നെ ക്ലാസ് ആരംഭിക്കുവാൻ കഴിഞ്ഞിരുന്നു. പാത്രനാട്യ മാതൃക അനുസരിച്ച് ഞാൻ കഥാകാരൻ ആയ കഥ യിലെ ഒരു ഭാഗം അവതരിപ്പിക്കുകയായിരുന്നു. കുട്ടികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നന്നായി അഭിനയിച്ചു. അവരിൽ നിന്നും കണ്ടിരുന്ന കുട്ടികളിൽ നിന്നും ഒക്കെ അഭിപ്രായങ്ങൾ ,മെച്ചപ്പെടുത്തലുകൾ എന്നിവ ശേഖരിച്ചു. നല്ല രീതിയിൽ മാതൃക അനുസരിച്ചു ക്ലാസ് നയിക്കാൻ കഴിഞ്ഞു.
ഗണിതത്തിന്റെ മാധുര്യം അറിയിക്കാൻ ഈ അധ്യയന വർഷത്തിൽ convergence 21 എന്ന പേരിൽ ഗണിത ക്ലബ്ബ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഗണിതവുമായി ബന്ധപ്പെട്ട രസകരമായ കളികൾ കുട്ടികൾ ഗ്രൂപ്പ്ആയിട്ട് ചെയ്തു.
Comments
Post a Comment