Community living camp 2021

ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള community living camp ന് ഇന്ന് തുടക്കം കുറിച്ചു.കൃത്യം 9 മണിക്ക് തന്നെ മുൻകൂട്ടി തീരുമാനിച്ച ഗ്രൂപ്പുകളുടെ പരേഡിന്റെ അകമ്പടിയോടെ പതാക ഉയർത്തി.ശേഷം ക്യാമ്പ് ഔപചാരികമായി ഉത്ഘാടനം നിർവഹിച്ചു. ഉത്ഘാടകൻ കൊട്ടാരക്കര ചെയർമാൻ ആയിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടത്തെ അയവിറക്കികൊണ്ടു ക്യാമ്പിന്റെ പ്രാധാന്യം അറിയിക്കുകയും ദീപം കൊളുത്തി ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.ഇന്നത്തെ ക്യാമ്പിന്റെ കാര്യനിർവ്വ്ഹണം,,ലോട്ടസ് എന്ന പേരിലുള്ള ഞാൻ ഉൾപ്പെടുന്ന ഗ്രുപ്പിനായിരുന്നു.രാവിലത്തെ രജിസ്ട്രേഷന് മുതൽ വൈകുന്നേരം കളീനിഗ് വരെ ചിട്ടയോടെ നിര്ഹിച്ചിരുന്നു.ഇന്ന് ഞങ്ങൾക്ക് ക്ലാസ് നയിക്കാൻ എത്തിയത് രണ്ടു വിശിഷ്ട വ്യക്തികൾ ആയിരുന്നു. അധ്യാപനത്തിന്റെ ഗുണങ്ങളും അധ്യാപകവിദ്യാർത്ഥികൾ ക്ക് ആവശ്യം വേണ്ട നിർദ്ദേശങ്ങളും ഒക്കെ ഷാജി സർ നൽകി.ഉച്ചക്ക് ശേഷം  ബ്രമനധ സർ ന്റെ ഉർജ്വസ്വലമായ ക്ലാസ് ആയിരുന്നു.മാറിവരുന്ന സാഹചര്യത്തെ അതിജീവിച്ചുകൊണ്ടു അധ്യാപനത്തെ ശ്രേഷ്ഠ മാക്കാൻ വേണ്ട നിർദ്ദേശങ്ങളും, പ്രവർത്തന ങ്ങളും ഒക്കെ നൽകി.വളരെ മികച്ച ക്ലാസ് ആയിരുന്നു.മറ്റേതൊരു പ്രൊഫഷനേക്കാളും അധ്യാപനം മഹത്തരമാണ് എന്ന സന്ദേശം ഉൾക്കൊള്ളാൻ സാധിച്ചു. കൂട്ടായ്മയോടെ ക്യാമ്പിന്റെ ആദ്യദിനം ധാന്യമാക്കുവാൻ കഴിഞ്ഞു.


Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration