Workshop on music
ആർട്ട് എഡ്യൂക്കേഷന്റെ ഭാഗമായി 3/11/2020 ൽ സംഗീതപരിശീലന കളരി നടന്നു. ക്ലാസ് നയിച്ചത് ഡോ.തോട്ടം ഭുവനെദ്രൻ നായർ സർ ആയിരുന്നു.ഒരു അധ്യാപകൻ ക്ലാസ്സിൽ എങ്ങനെ ആയിരിക്കണം, എങ്ങനെ ആയിരിക്കരുത് എന്നിങ്ങനെ വളരെ വിശാലമായ ആശയങ്ങൾ മനസിലാക്കിത്തന്നു.സംഗീത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ,ക്ലാസ് മുറികളിൽ എപ്രകാരം സംഗീതം പ്രയോജനപ്പെടുത്താം എന്നും, വിവിധ സംഗീത വിഭാഗങ്ങളെയും ,സംഗീതോപകരണങ്ങളെയും പരിചയപ്പെടൽ, ക്ലാസ് മുറികളിൽ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താൻ പാഠ്യവസ്തുക്കളെ സംഗീത പശ്ചാത്തലത്തിൽ ആവിഷ്ക്കരിക്കുന്ന രീതി എന്നി ഉദ്ദേശ്യദിഷ്ടിതമായ ക്ലാസ് ആയിരുന്നു .രണ്ടു വിഭാഗം ആയിട്ടായിരുന്നു ക്ലാസ് .ആദ്യവിഭാഗത്തിൽ സംഗീത വിദ്യാഭ്യാസവും ,അതിന്റെ പ്രയോഗിക വശങ്ങളെയും പരിചയപ്പെടുത്തി. രണ്ടാമത്തെ ഭാഗത്ത് 8,9 ,10 ക്ലാസിലെ ഏതെങ്കിലും പാഠഭാഗത്തെ സംഗീത രീതിൽ ആവിഷ്കരിക്കൽ ആയിരുന്നു.ഞങ്ങൾ ഗ്രുപ്പ്ആയി 9 ക്ലാസിലെ 'അജഗജാന്തരം' എന്ന സ് .വി .വേണുഗോപൻ നായരുടെ കഥയെ വടക്കൻ പാട്ടു രീതിയിൽ ആവിഷകരിച്ചു. അതുപോലെ മറ്റു ഡിപ്പാർട്ട്‌മെന്റിൽ നിന്നും കൂട്ടുകാർ പാഠഭാഗങ്ങളെ വഞ്ചിപ്പാട്ട് ,നാടൻ പാട്ട്,തുള്ളൽപാട്ട്, സിനിമ പാട്ട് ,എന്നി ശൈലിയിൽ അവതരിപ്പിച്ചു .ഞങ്ങളുടെ അവതരണ രീതിക്ക് അനുസൃതമായി വിലയിരുത്തലും നടത്തിയിരുന്നു.വളരെ മികച്ച ക്ലാസ് ആയിരുന്നു.അധ്യാപക വിദ്യാർത്ഥികൾ എന്നനിലയിൽ സംഗീതത്തിന്റെ പ്രാധാന്യം മനസിലാക്കേണ്ടതും ,പ്രയോഗ പരിശീലനവും അത്യാവശ്യം ആണ്.


Comments
Post a Comment