ഗാന്ധിജയന്തിദിനത്തിൽ

 ലാളിത്യത്തിൽ ഏറെ ശ്രദ്ധപുലർത്തിയിരുന്ന  ഗാന്ധിജിയുടെ ജന്മദിനം ആയിരുന്ന ഇന്ന് പതിവുപോലെ ഞങ്ങളുടെ അധ്യാപകർ ഗാന്ധി സന്ദേശം പകർന്നുനല്കി.ഗാന്ധി സന്ദേശം ഓരോത്തരിലും സ്വാധീനിക്കുവാനും , ഹിംസയും അക്രമവും കൂടിവരുന്ന ഈ കാലഘട്ടത്തിൽ വരുന്നതലമുറകൾക്കു ഗാന്ധിയൻ  ആദർശങ്ങൾ പകർന്നു നൽകുവാനും പ്രാപ്തരാക്കുവാനും ഇന്ന് അഥിതി ആയി എത്തിയ സദാനന്ദപുരം Hss കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകനും nss  പ്രോഗ്രാം ഓഫീസർ കൂടിയായ ഗോപാലകൃഷ്‌ണൻ സർ ന്റെ വാക്കുകൾക്കു കഴിഞ്ഞു. "വീടാണ് വിദ്യാലയം , മാതാപിതാക്കൾ ആണ് ഗുരുക്കൾ " എന്നു പറഞ്ഞു പഠിപ്പിച്ച മഹാ ത്മാവായ ഗാന്ധിജിയാണ് ഏറ്റവും നല്ല ഗുരുനാഥൻ എന്നും വ്യക്തമാക്കി. ശേഷം ഓരോ ഡിപ്പാർട്ട്‌മെന്റ്ൽ നിന്നും ഗാന്ധിജിയുടെ ജീവിതം ആധാരമാക്കി ഡോകുമെന്ററി പ്രദർശനവും ,കവിത ,ക്വിസ് ,പ്രസംഗം എന്നി മത്സരയിനങ്ങളും ഉണ്ടായിരുന്നു. പരിപാടിയുടെ   ഇടക്ക് ചോദ്യങ്ങളും  അതിനു ഉത്തരം നൽകുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും  നല്കിയിരുന്നു.  പരിമിതികൾകിടയിലും നല്ലദിനം ആചരിക്കുവാൻ കഴിഞ്ഞു.



Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration