Workshop on theater arts

കേരള യൂണിവേഴ്സിറ്റി തീയറ്റർ വിഭാഗം അധ്യാപകനായ സതീഷ് .സി.നായർ സർ 'തീയറ്റർ ആർട്‌സുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു.9.30 ന് ആരംഭിച്ച ക്ലാസ് രണ്ടു വിഭാഗം ആയിട്ടായിരുന്നു ക്രമീകരിച്ചത്.ആദ്യത്തെ വിഭാഗത്തിൽ നാടക കലയെപ്പറ്റി വളരെ വിശദമായി അവതരിപ്പിച്ചു."എല്ലാ കലകളുടെയും മാതാവാണ് നാടകം. നാടകത്തെപ്പറ്റി പരാമർശിക്കുന്ന രണ്ടു ഗ്രന്ഥങ്ങൾ _ പോയറ്റിക്സ്(അരിസ്റ്റോട്ടിൽ), നാട്യശാ സ്ത്രം(ഭരതമുനി). "ഒരു പൂർണ്ണ ക്രിയയുടെ അനുകരണം" ആണ് നാടകം എന്ന അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തെയും എടുത്തു പറഞ്ഞിരുന്നു.അരീന മുതലായ നാടകവേദിയെ പറ്റിയും,വിവിധ നാടകങ്ങളെപറ്റിയും പരാമര്ശിക്കുകയുണ്ടായി.വിവിധ നാടകങ്ങൾ പ്രധാനമായും _പ്രൊഫഷണൽ നാടകം(കലയും സാമ്പത്തികവും ലക്ഷ്യമാക്കിയുള്ളവ) ,അമച്വർ നാടകം(കലയോടുള്ള  താല്പരിയം ലക്ഷ്യമാക്കിയത്),തനതു നാടകം (നാടോടി ക്ലാസിക്കലകളുടെ മിശ്രണം),സംഗീത നാടകം(സംഗീതത്തിനു പ്രാധാന്യം),ദരിദ്ര നാടകം,പരിസ്ഥിതി നാടകം എന്നിങ്ങനെ.നാടകത്തിൽ നടന്റെ പ്രധാന്യത്തെപ്പറ്റിയും ,ശബ്ദത്തിന്റെ പ്രാധാന്യത്തെ പറ്റിയും പറയുകയുണ്ടായി.നാടകത്തിനു സ്ക്രിപ്റ്റ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും വിശദമാക്കി. രണ്ടാമത്തെ വിഭാഗത്തിൽ ഓരോ ഗ്രുപ്പ്കളായി തിരിഞ്ഞു സ്ക്രിപ്റ്റ് രചനയിൽ ഞങ്ങൾ ഏർപ്പെട്ടു.20 മിനിറ്റ് സമയത്തിനുശേഷം ഓരോ ഗ്രുപ്പുകരും വേദിയിൽ അവതരിപ്പിച്ചു.ഒൻപതാം ക്ലാസിലെ 'ഹരിതമോഹനം' എന്ന പാഠത്തിൽ ചർച്ചചെയ്ത പുതിയസംസ്കാരത്തെ ,അതിന്റെ ദോഷവശങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ടുള്ളതായിരുന്നു ഞങ്ങളുടെ സ്ക്രിപ്റ്റ്. അവതരണത്തെ കൃത്യമായി വിലയിരുത്തുകയും ചെയ്തു.


Comments

Popular posts from this blog

Peer teaching

Cognitive map

Maths club inaguration