Posts

Cognitive map

Image
 പ്ലസ് ടു മലയാളം പാഠപുസ്തകത്തിലെ എഴുത്തകം എന്ന യൂണിറ്റിനെ ആസ്പദമാക്കി ചെയ്ത പ്രവർത്തനം.

Cognitive map

Image
  പ്ലസ് വണ് , ക്ലാസിലെ മലയാളം പാഠപുസ്കത്തിലെ ഒരു യൂണിറ്റുകളെ ആസ്പദമാക്കി ചെയ്തതായിരുന്നു. ഓരോ പാഠത്തിലെയും ആശയങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയുന്നു.

Maths club inaguration

Image
 ഗണിതത്തിന്റെ  മാധുര്യം അറിയിക്കാൻ ഈ അധ്യയന വർഷത്തിൽ  convergence 21 എന്ന പേരിൽ ഗണിത ക്ലബ്ബ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഗണിതവുമായി ബന്ധപ്പെട്ട  രസകരമായ കളികൾ കുട്ടികൾ ഗ്രൂപ്പ്ആയിട്ട് ചെയ്തു.

Women's day celebration

Image
 വനിതാദിനം വളരെ വൈവിധ്യമാർന്ന പരിപാടികളാൽ നടത്തപെട്ടു. ബഹു.ആയിഷാപോറ്റി ആയിരുന്നു അതിഥി യായ് എത്തിയത്.വളരെ പ്രചോധനാത്മകമായ സന്ദേശങ്ങൾ ഒക്കെ നൽകി.കുട്ടികളുടെ ഡാൻസും ,മറ്റു രസകരമായ പരിപാടികൾ നടന്നു.

Peer teaching

Image
 ഞാൻ കഥാകാരൻ ആയ കഥ എന്ന ലേഖനത്തിന്റെ അവസാന ഭാഗമായിരുന്നു രണ്ടാമത്തെ ക്ലാസിൽ എടുത്തത്. 'അമ്മ' എന്ന കവിത വീഡിയോ കാണിച്ചായിരുന്നു ക്ലാസ് തുടങ്ങിയത്. പാഠഭാഗവുമായി ബന്ധപ്പെട്ട ആക്ടിവിറ്റി ചെയ്യിപ്പിച്ചു.ശേഷം വേഡ്‌സ് വർത്ത് ന്റെ കവിത നിർവചനം, അക്കിത്തം ത്തിന്റെ കവിതാ വരികൾ ചാർട്ടിൽ പ്രദർശിപ്പിച്ചു പാഠഭാഗ സന്ദർഭങ്ങളുമായി  കൂട്ടിഇണക്കി പഠിപ്പിച്ചു.

Peer teaching

Image
 ഇന്ന് രാവിലെ 9.30 ന് ആയിരുന്നു ന്റെ ക്ലാസ്സ്. കൃത്യ സമയത്തു തന്നെ ക്ലാസ് ആരംഭിക്കുവാൻ കഴിഞ്ഞിരുന്നു. പാത്രനാട്യ മാതൃക അനുസരിച്ച് ഞാൻ കഥാകാരൻ ആയ കഥ യിലെ ഒരു ഭാഗം അവതരിപ്പിക്കുകയായിരുന്നു. കുട്ടികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നന്നായി അഭിനയിച്ചു. അവരിൽ നിന്നും കണ്ടിരുന്ന കുട്ടികളിൽ നിന്നും ഒക്കെ അഭിപ്രായങ്ങൾ ,മെച്ചപ്പെടുത്തലുകൾ എന്നിവ ശേഖരിച്ചു. നല്ല രീതിയിൽ  മാതൃക അനുസരിച്ചു  ക്ലാസ് നയിക്കാൻ കഴിഞ്ഞു.

Peer teaching

Image
 ഇന്ന്  പത്താം ക്ലാസിലെ 'ഞാൻ കഥാകാരൻ ആയ കഥ 'എന്ന പാഠഭാഗമായിരുന്നു പഠിപ്പിച്ചത്. പാഠഭാഗത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് വി.ടി. ഭട്ടതിരിപ്പാട് എഴുത്തു ജീവിതത്തിലേക്ക് കടന്നുവന്ന കഥ പറഞ്ഞു.ശേഷം  സ് .കെ .പൊറ്റെക്കാട്ട് ന്റെ എഴുത്തു ജീവിതത്തെ കുറിച്ച് പറയുകയും അദ്ദേഹത്തിന്റെ ചിത്രവും ജീവചരിത്രവും ചാർട്ടിൽ പ്രദർശിപ്പിച്ചു. ശേഷം പാഠഭാഗം വിശദീകരിക്കുകയും പ്രവർത്തനങ്ങൾ  നൽകുകയും ചെയ്തു. പാഠഭാഗം ക്രോഡീകരിച്ച് തുടർപ്രവർത്തനം നൽകി.